ഗർഭിണിയെ മുൻ ഭർത്താവ് അമ്പെയ്ത് കൊന്നു

ഗർഭിണിയെ മുൻ ഭർത്താവ് അമ്പെയ്ത് കൊന്നു. എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്തു. ഇന്ത്യൻ വംശജയായ ദേവി ഉണ്മതല്ലെഗാഡൂ (35) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് മുൻ ഭർത്താവ് രാമനോഡ്ഗ് ഉണ്മതല്ലെഗാഡുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ആദ്യ ഭർത്താവുമായി വിവാഹ ബന്ധം വേർപെടുത്തിയ ദേവി ഉണ്മതല്ലെഗാഡൂ ഏഴ് വർഷങ്ങൾക്ക് മുമ്പാണ് ഇംതിയാസ് മുഹമ്മദിനെ വിവാഹം ചെയ്യുന്നത്. ഇതോടെ ദേവി മതപരിവർത്തനം നടത്തി സന മുഹമ്മദ് എന്ന പുതിയ പേരും സ്വീകരിച്ചു. മുൻ ഭർത്താവിൻറേത് ഉൾപ്പെടെ അഞ്ച് മക്കളാണ് ദേവി ഉണ്മതല്ലെഗാഡൂവിനുള്ളത്. മുൻ ഭർത്താവിലുള്ള 18,14,12 വയസുള്ള മൂന്ന് മക്കളും, ഇംതിയാസിൽ അഞ്ചും രണ്ടും വയസുകളുള്ള രണ്ട് പെൺമക്കളുമുണ്ട്. മറ്റൊരു കുഞ്ഞിന് ജന്മം നൽകാനിരിക്കെയാണ് മുൻ ഭർത്താവിൻറെ ആക്രമണത്തിനിരയാകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here