അതിർത്തിയിൽ നുഴഞ്ഞുകയറിയ ഭീകരനെ വധിച്ചു; വൻ ആയുധശേഖരം പിടിച്ചെടുത്തു

terrorists master mind behind sunjuwan attack killed

അതിർത്തിയിലൂടെ നുഴഞ്ഞുകയറിയ പാക് ഭീകരനെ സൈന്യം വധിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. ശ്രീനഗറിലെ അഖ്‌നൂർ സെക്ടറിലാണ് സംഭവം. കൊല്ലപ്പെട്ട ഭീകരനിൽ നിന്ന് വൻ ആയുധശേഖരം പിടിച്ചെടുത്തിട്ടുണ്ട്.

വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അക്രമം നടത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് ഭീകരൻ നുഴഞ്ഞുകയറിയതെന്ന് കരസേന പി.ആർ.ഒ മാധ്യമങ്ങളെ അറിയിച്ചു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇനിയും നുഴഞ്ഞുകയറ്റത്തിന് സാധ്യതയുള്ളതിനാൽ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top