ബാര്‍ കോഴക്കേസ്; വി എസിന്റേയും മാണിയുടേയും ഹര്‍ജി ഇന്ന് പരിഗണിക്കും

km mani

ബാര്‍ കോഴക്കേസില്‍ വിഎസ് അച്യുതാനന്ദനും കെ.എം. മാണിയും സമര്‍പ്പിച്ച ഹര്‍ജികളിന്ന് ഹൈക്കോടതി പരിഗണിക്കും. തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വേണമെന്ന തിരുവനന്തപുരം സ്പെഷ്യല്‍ കോടതി ഉത്തരവ് ചോദ്യം ചെയ്താണ് വിഎസ് ഹൈക്കോടതിയിലെത്തിയത്. തുടരന്വേഷണത്തിനുള്ള സ്പെഷ്യല്‍ കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മാണിയുടെ ആവശ്യം. മൂന്നുപ്രാവശ്യം അന്വേഷിച്ച് അവസാനിപ്പിച്ച കേസാണെന്നും വീണ്ടും അന്വേഷിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും മാണി വാദിക്കുന്നു. മാണിയുടെ ഹര്‍ജിയില്‍ വിഎസിനെ കോടതി കക്ഷി ചേര്‍ത്തിട്ടുണ്ട്. ഹര്‍ജികളില്‍ സര്‍ക്കാരിന്ന് നിലപാട് അറിയിച്ചേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top