ഐഫോൺ X പൊട്ടിത്തെറിച്ചു; ഞെട്ടി ടെക്ക് ലോകം

ആപ്പിളിന്റെ ഏറ്റവും വിലപിടിപ്പുള്ളതും ഫേസ് റെകഗ്നിഷൻ പോലുള്ള നൂതന സാങ്കേതിക വിദ്യ ഉൾപ്പെടുത്തി പുറത്തിറക്കിയ ഐഫോൺ X പൊട്ടിത്തെറിച്ചു. ആപ്പിൾ കമ്പനിയോടൊപ്പം ടെക്ക് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് വാർത്ത.
റോക്കി മൊഹമ്മദാലി എന്ന വ്യക്തിയാണ് പൊട്ടിത്തെറിച്ച ഫോണിന്റെ ചിത്രങ്ങളുമായി ട്വിറ്ററിൽ പോസ്റ്റ് ഇട്ടത്. ഐഒഎസ് 12.1 ലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനിടെയാണ് ഫോൺ പൊട്ടിത്തെറിച്ചതെന്ന് ട്വീറ്റിൽ വ്യക്തമാക്കുന്നുണ്ട്.
@Apple iPhone X just got hot and exploded in the process of upgrading to 12.1 IOS. What’s going on here??? pic.twitter.com/OhljIICJan
— Rocky Mohamadali (@rocky_mohamad) November 14, 2018
അതേസമയം മുഹമ്മദലിയുടെ ട്വീറ്റിന് മറുപടിയുമായി കമ്പനി തന്നെ രംഗത്ത് എത്തി. പ്രതീക്ഷിക്കാത്ത സംഭവമാണിതെന്നും നിങ്ങളുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പരിശോധിക്കുമെന്നും ആപ്പിൾ വ്യക്തമാക്കി.
That’s definitely not expected behavior. DM us, so we can look into this with you: https://t.co/GDrqU22YpT
— Apple Support (@AppleSupport) November 14, 2018
ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇയാൾ ഐഫോണിന്റെ X മോഡൽ വാങ്ങിയത്. അപ്‌ഡേഷൻ പൂർത്തിയായ ശേഷം ഫോൺ ഓണാക്കിയപ്പോഴായിരുന്നു പുക ശ്രദ്ധയിൽപെട്ടത്, പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം പറയന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here