ശബരിമല; സര്‍വ്വകക്ഷിയോഗം ആരംഭിച്ചു

Pinarayi Vijayannnn

ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം നടക്കുന്നത്. വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തിലെത്തി.

സാവകാശ ഹര്‍ജി നല്‍കാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ ഇപ്പോഴും. സാവകാശ ഹര്‍ജി നല്‍കാന്‍ സര്‍ക്കാറിന് നിയമപരമായി സാധിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. സിപിഎം നേതാക്കളുമായി ദേവസ്വം മന്ത്രി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.

എന്നാല്‍, വിധി നടപ്പിലാക്കാന്‍ സാവകാശം വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. യോഗം വിളിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്നാണ് പന്തളം കൊട്ടാരം പ്രതികരിച്ചത്. അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ യോഗം ബഹിഷ്‌കരിക്കുമെന്ന നിലപാടിലാണ് യുഡിഎഫും ബിജെപിയും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top