നെടുമ്പാശ്ശേരിയില്‍ പ്രതിഷേധിക്കുന്ന 250പേര്‍ക്ക് എതിരെ കേസ്

thrupthi desai

തൃപ്തി ദേശായിയെ നെടുമ്പാശ്ശേരിയില്‍ തടയാനായി പ്രതിഷേധം സംഘടിപ്പിച്ച 250പേര്‍ക്ക് എതിരെ കേസ്. കണ്ടാലറിയുന്ന 250പേര്‍ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സമരങ്ങള്‍ നിരോധിച്ച സ്ഥലത്ത് സമരം നടത്തിയതിനാണ് കേസ്.

വിമാനത്താവളത്തിന് പുറത്ത് ഇപ്പോളും പ്രതിഷേധം തുടരുകയാണ്. സ്ത്രീകളടക്കം നൂറിലധികം പേരാണ് ഇവിടെ പ്രതിഷേധിക്കുന്നത്. അതേസമയം ശബരിമല സന്ദര്‍ശിച്ചിട്ടേ താന്‍ തിരിച്ചുപോകൂ എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് തൃപ്തി. പോലീസിന്റെ സംരക്ഷണം തനിക്ക് ലഭ്യമാകുമോ എന്നറിയാന്‍ നിയമോപദേശം തേടാന്‍ ഒരുങ്ങുകയാണ് തൃപ്തി ദേശായി. സ്വന്തം നിലയില്‍ ശബരിമലയിലേക്ക് പോകാന്‍ തയ്യാറാണെന്നും സുരക്ഷ നല്‍കാന്‍ കഴിയില്ലെങ്കില്‍ പോലീസിന് വേണമെങ്കില്‍ പോകാമെന്നും തൃപ്തി നേരത്തെ പറഞ്ഞിരുന്നു. വാഹനവും താമസ സൗകര്യവും സ്വന്തം നിലയിൽ ഏർപ്പാട് ചെയ്താൽ സംരക്ഷണം ഒരുക്കാമെന്നായിരുന്നു പോലീസിന്റെ നിലപാട്. പ്രതിഷേധം സിയാന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നു എന്ന ആശങ്ക എംഡി പോലീസിനെ അറിയിച്ചു. തീരുമാനം വേഗത്തിൽ എടുക്കണം എന്നും സിയാൽ പോലീസ് നോട്‌ വ്യക്തമാക്കി. ഇതെ തുടര്‍ന്ന് പോലീസ് തൃപ്തിയുമായി വീണ്ടും ചർച്ച നടത്തുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top