വിധി നടപ്പിലാക്കാന്‍ സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയിലേക്ക്

A Padmakumar

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സാവകാശം തേടി ദേവസ്വം ബോര്‍ഡ്. വിധി നടപ്പിലാക്കാന്‍ സാവകാശം ആവശ്യപ്പെട്ട് ബോര്‍ഡ് നേരിട്ട് സുപ്രീം കോടതിയെ സമീപിക്കും. ഏറ്റവും അടുത്ത ദിവസം തന്നെ ബോര്‍ഡ് കോടതിയെ സമീപിക്കും. നാളെയോ തിങ്കളാഴ്ചയോ പെറ്റീഷനുമായി ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകനായ ചന്ദ്രദേവ് സിംഗ് ദേവസ്വം ബോര്‍ഡിന് വേണ്ടി വിധി നടപ്പിലാക്കാന്‍ സാവകാശം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സാവകാശത്തിന്റെ കാലാവധി ബോര്‍ഡ് ആവശ്യപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയിലെ കടകള്‍ക്ക് ഏര്‍പ്പെടുത്തിയ പോലീസ് നിയന്ത്രണം നടപ്പിലാക്കാന്‍ പറ്റില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top