ഗജ തമിഴ്നാട്ടില്‍; നാല് മരണം, അതീവ ജാഗ്രതാ നിര്‍ദേശം

ഗജ ചുഴലിക്കാറ്റായി തമിഴ്നാട് തീരം തൊട്ടു. ഇന്നലെ രാത്രിയോടെ തമിഴ്നാടിന്റെ വടക്കന്‍ തീരത്താണ് ഗജ ആഞ്ഞുവീശിയത്. നാല് പേര്‍ മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഇതില്‍ രണ്ട് പേര്‍ വൈദ്യുതാഘാതമേറ്റാണ് മരിച്ചത്.
60 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയതെങ്കിലും പിന്നീടത് 100 കിലോമീറ്ററിന് മുകളില്‍ വേഗം പ്രാപിച്ചു. നാഗപട്ടണത്തിന് സമീപം വേദാരണ്യത്താണ് ഏറ്റവും ശക്തമായി കാറ്റ് വീശിയത്. അരലക്ഷത്തോളം പേരെ ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. നാഗപട്ടണം, കടലൂര്‍ ജില്ലകളിലായി മൂവായിരത്തിലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പുതുച്ചേരിയില്‍ ആറ് മീറ്ററിലധികം ഉയരത്തില്‍ തിരയടിച്ചു.6000ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here