ശബരിമലയിൽ കർശന നിയന്ത്രണം; രാത്രി തങ്ങാൻ ആരെയും അനുവദിക്കില്ല; റൂമുകൾ പൂട്ടി താക്കോൽ പോലീസിനെ ഏൽപ്പിക്കണം

security tightened in sabarimala wont allow anyone to stay overnight

ശബരിമലയിൽ നിയന്ത്രണം കർശനമാക്കുന്നു. ദർശനത്തിന് ശേഷം ശബരിമലയിൽ രാത്രി തങ്ങാൻ ആരെയും അനുവദിക്കില്ല. നടയടച്ച ശേഷം ഹോട്ടൽ അടക്കമുള്ള എല്ലാം പൂട്ടണമെന്നും ആർക്കും താമസസൗകര്യം നൽകരുതെന്നും പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് പോലീസ് ഹോട്ടൽ ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

ഇതിന് പുറമെ, അപ്പം അരവണ കൗണ്ടറുകൾ രാത്രി പത്ത് മണിക്ക് അടക്കും. അന്നദാന മണ്ഡപങ്ങൾ 11 മണിക്കും അടക്കും. റൂമുകൾ പൂട്ടി താക്കോൽ പോലീസിനെ ഏൽപ്പിക്കണമെന്നും പോലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top