ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല അറസ്റ്റിൽ

sasikala arrested

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല അറസ്റ്റിൽ. ഇന്നലെ രാത്രി ശശികലയെ പൊലീസ് മരക്കൂട്ടത്ത് തടഞ്ഞിരുന്നു. രാത്രിയിൽ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ശശികല തിരിച്ചു പോകാൻ തയാറാകാത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

അറസ്റ്റിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ശബരിമല കർമ്മസമിതിയും ഹിന്ദു ഐക്യവേദിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

നേരത്തെ ശബരിമലയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് സമര സമിതി നേതാവ് ഭാർഗവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കരുതൽ തടവിൻറെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. പിന്നീട് ഭാർഗവറാമിനെ വിട്ടയച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top