റാന്നി പോലീസ് സ്റ്റേഷനുമുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചു

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും ശബരിമല കര്‍മസമിതി ചെയര്‍പേഴ്‌സണുമായ കെ.പി ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് റാന്നി പോലീസ് സ്റ്റേഷനുമുന്നില്‍ നടന്നുവന്ന പ്രതിഷേധം അവസാനിപ്പിച്ചു. ശശികലയെ തിരുവല്ല ആര്‍ഡിഒയുടെ മുന്നില്‍ ഹാജരാക്കും. ജാമ്യമെടുത്ത ശേഷം ശശികലയ്ക്ക് സന്നിധാനത്തു പോകാന്‍ കഴിയുമെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ മരക്കൂട്ടത്തുവെച്ചാണ് ശശികലയെ അറസ്റ്റ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top