Advertisement

ശശികലയുടെ അറസ്റ്റ് നിയമ വിരുദ്ധം; ഇത് അംഗീകരിക്കാൻ കഴിയില്ല : സ്വാമി ചിതാന്തപുരി

November 17, 2018
Google News 2 minutes Read

ശശികലയുടെ അറസ്റ്റ് നിയമ വിരുദ്ധമാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ശബരിമല കർമ്മ സമിതി രക്ഷാധികാരി സ്വാമി ചിതാന്തപുരി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് സ്വാമി ഇക്കാര്യം പറഞ്ഞത്.

സൂര്യസ്തമയത്തിന് ശേഷം ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യുന്നത് ചട്ട വിരുദ്ധമാണെന്നും ഹിന്ദു സമൂഹത്തിന്റെ പ്രതിഷേധം ഇവർ ഏറ്റ് വാങ്ങുമെന്നും ചിതാന്തപുരി പറഞ്ഞു. ശബരിമലയെ തകർക്കാനുള്ള നീക്കമാണ് ഇതെന്നും സ്വാമി പറഞ്ഞു.

ശബരിമല കർമ്മ സമിതി രക്ഷാധികാരി സ്വാമി ചിതാന്തപുരി, ഗോവിന്ദ ഭരത്, എസ്.ജെ.ആർ കുമാർ എന്നിവർ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here