കെ. സുരേന്ദ്രന്റെ അറസ്റ്റ്; റോഡുകള്‍ ഉപരോധിച്ച് ബിജെപിയുടെ പ്രതിഷേധം

ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തം. ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് പലയിടത്തും റോഡ് ഉപരോധിക്കുന്നു. നിരവധി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. വാഹനങ്ങളെല്ലാം പ്രവര്‍ത്തകര്‍ തടയുകയാണ്. ചിലയിടത്ത് റോഡ് ഉപരോധിക്കുന്നതിനിടയില്‍ നേരിയ സംഘര്‍ഷവുമുണ്ടായി. വൈറ്റിലയില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. 10 മുതല്‍ 11.30 വരെയാണ് ബിജെപിയുടെ റോഡ് ഉപരോധം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചു. ഒന്നര മണിക്കൂര്‍ നീളുന്ന റോഡ് ഉപരോധം നൂറിടങ്ങളിലായാണ് ഇപ്പോള്‍ നടക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top