ഇരുമുടിക്കെട്ടുമായി സുരേന്ദ്രന്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക്; സിസിടിവി ദൃശ്യങ്ങള്‍ 24 ന്

K Surendra

ശബരിമലയില്‍ നിന്ന് അറസ്റ്റു ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ കൊട്ടാരക്കര സബ് ജയിലില്‍. 14 ദിവസത്തേക്കാണ് സുരേന്ദ്രനെ റിമാന്റ് ചെയ്തിരിക്കുന്നത്. അതേസമയം, പോലീസ് സ്റ്റേഷനില്‍ തനിക്ക് മോശം അനുഭവമാണുണ്ടായതെന്ന് കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. മരുന്ന് കഴിക്കാന്‍ സമ്മതിച്ചില്ലെന്നും ഇരുമുടിക്കെടിനെ അപമാനിച്ചുവെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

എന്നാല്‍, ഈ ആരോപണങ്ങളെ തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. അറസ്റ്റിന് ശേഷം പോലീസ് മര്‍ദിച്ചുവെന്നും ഇരുമുടിക്കെട്ടിനെ അപമാനിച്ചു എന്നുമൊക്കെയുള്ള സുരേന്ദ്രന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. വെള്ളം നല്‍കിയില്ല, മരുന്ന് കഴിക്കാന്‍ അനുവദിച്ചില്ല എന്നൊക്കെയുള്ള ആരോപണങ്ങള്‍ തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്ന് പറഞ്ഞ മന്ത്രി, പോലീസ് സുരേന്ദ്രന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്ത് നല്‍കിയിരുന്നുവെന്നും വ്യക്തമാക്കി. സ്റ്റേഷനിലെത്തിച്ച ശേഷം അദ്ദേഹത്തിന് ആഹാരം നല്‍കിയിരുന്നു. മരുന്ന് കഴിക്കാനും ഉറങ്ങാനുമുള്ള സൗകര്യങ്ങളും പോലീസ് ഉദ്യോഗസ്ഥര്‍ ചെയ്ത് നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങള്‍ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സിസിടിവി ദൃശ്യങ്ങള്‍ 24 ന് ലഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top