വീട്ടമ്മയുടെ ദേഹത്ത് പെയിന്റൊഴിച്ചു; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി വീടിന്റെ ചുമരിലും വീട്ടമ്മയുടെ ദേഹത്തും ചുവന്ന പെയിന്റൊഴിച്ചെന്ന പരാതി. ശനിയാഴ്ച രാത്രിയിലാണ് ബിജെപി പ്രവര്‍ത്തകനായ ശരത്തിന്റെ അമ്മ എരഞ്ഞോളിപ്പാലം ഷമിത നിവാസില്‍ രജിതയുടെ (43) ദേഹത്തും വീട്ടുചുമരിലും ഒരു സംഘം ബലമായി ചുവന്ന ചായം തേച്ചത്. കണ്ണിലും ദേഹത്തും പെയിന്റ് വീണ രജിതയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. യാതൊരു പ്രകോപനവുമില്ലാതെയാണ് വീട്ടമ്മയ്ക്കുനേരെ അക്രമം നടത്തിയതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് പാര്‍ട്ടികളുടെ കൊടി പോയതുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിലനിന്നിരുന്നു. പ്രദേശത്ത് വന്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top