വനിത ട്വന്റി 20 ലോകകപ്പ്; ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യ മുന്നോട്ട്

വനിതാ ട്വന്റി-20 ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ മൂന്നുവട്ടം ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍. ഓസ്ട്രേലിയക്കെതിരെ 48 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. സ്മൃതി മന്ദാനയുടെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തപ്പോള്‍ ഓസീസ് 19.4 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ടായി. 55 പന്തില്‍ നിന്ന് ഒന്‍പത് ഫോറും മൂന്ന് സിക്‌സറും അടക്കം 83 റണ്‍സാണ് സ്മൃതി മന്ദാന നേടിയത്.
39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന എല്‍സി പെറിയാണ് ഓസീസിന്റെ ടോപ് സ്കോറര്‍. ഓസീസിനായി മൂണി 19ഉം ഗാര്‍ഡ്നര്‍ 20ഉം റണ്‍സെടുത്തു. ഇന്ത്യക്കായി അനുജാ പാട്ടീല്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ദീപ്തി ശര്‍മ, രാധാ യാദവ് പൂനം യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here