ഇന്ത്യയിലെ ആദ്യത്തെ ‘എഞ്ചിൻ ഇല്ലാ’ ട്രെയിൻ ട്രയൽ റൺ നടത്തി

ഇന്ത്യയിലെ ആദ്യത്തെ എഞ്ചിനില്ലാത്ത ട്രെയിൻ ട്രയൽ റൺ നടത്തി. ബറെയ്‌ലിൽ നിന്ന് മൊറാദാബാദിലേക്കാണ് ട്രെയിൻ ട്രയൽ റൺ നടത്തിയത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ട്രെയിന്റെ നിർമ്മാണം നടന്നത്.

പൂർണമായും എയർകണ്ടീഷണർ ആയ ട്രെയിന് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയാണ് ഉള്ളത്. 16 കോച്ചുകളായി നിർമ്മിച്ച ട്രയിനിന്റെ നിർമ്മാണം നടന്നത് 18 മാസങ്ങൾ കൊണ്ടാണ്. നവംബർ 11 നാണ് ട്രെയിൻ ഡൽഹിയിൽ എത്തിച്ചത്.

ട്രയൽ നടത്തിയതിന് ശേഷം റയിൽവേ സുരക്ഷിതത്വം കമ്മീഷൻ ഉറപ്പു വരുത്തുന്നതുവരെ സ്വന്തമായി പ്രവർത്തിക്കാൻ പാടില്ലെന്ന് റയിൽവേ അധികൃതർ അറിയിച്ചു. വൈഫെ ഉൾപ്പെടെ ഇലക്ടോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാനും എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ട്രെയിനിൽ ഉറപ്പു വരുത്തുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top