പിള്ളേര് വിചാരിച്ചാല്‍ ഇവിടെ പലതും നടക്കും; കുസൃതി നിറച്ച് കൊതിയന്റെ ടീസര്‍

കുട്ടികളുടെ കുറുമ്പും, കുസൃതിയും ആര്‍ക്കാണ് ആസ്വദിക്കാതിരിക്കാനാകുക? അത്തരത്തില്‍ കുറുമ്പില്‍ പൊതിഞ്ഞ് ഒരു ടീസര്‍ എത്തിയിരിക്കുകയാണ്. ബഹ്‌റൈൻ പ്രവാസിയായ അരുൺ പോൾ രചനയും സംവിധാനവും നിർവഹിക്കുന്ന “കൊതിയൻ” എന്ന ഹൃസ്വ ചിത്രത്തിന്റെ ടീസറാണ് നവമാധ്യമങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ശിശു ദിനത്തിൽ ചലച്ചിത്ര താരം ആന്റണി വര്ഗീസ് (പെപ്പെ) തന്റെ ഫേസ്ബുക് പേജിലൂടെയാണ് ടീസർ റിലീസ് ചെയ്തത്.സംവിധായകൻ തന്നെ ഛായാഗ്രഹണവും എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രം പൂർണമായും ബഹ്റൈനിലാണ് നിർമ്മിച്ചിരിക്കുന്നത്.
40 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിൽ കുട്ടികൾക്കൊപ്പം ബഹറിനിൽ നിന്നുള്ള പ്രമുഖ കലാകാരന്മാരും അണിനിരക്കുന്നു. കോൺവെക്സ് പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹ നിർമാണം ബിജു ജോസഫും ഗോപൻ ടി ജിയും ചേർന്ന് നിർവഹിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here