‘കെ. സുരേന്ദ്രന് മര്‍ദനമേറ്റിട്ടില്ല’; വൈദ്യപരിശോധനാ റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റിനു സമര്‍പ്പിച്ചു

അറസ്റ്റിലായ ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന് പോലീസ് സ്റ്റേഷനില്‍ വച്ച് മര്‍ദനമേറ്റിട്ടില്ല. സുരേന്ദ്രന്റെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് പോലീസ് മജിസ്‌ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ചു. തന്നെ പോലീസ് മര്‍ദിച്ചെന്നും പോലീസ് സ്റ്റേഷനില്‍ വച്ച് മനുഷ്യതരഹിതമായി പെരുമാറിയെന്നും സുരേന്ദ്രന്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍, മര്‍ദനമേറ്റിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് വൈദ്യപരിശോധനാ റിപ്പോര്‍ട്ട്.

ത​ന്നെ പോ​ലീ​സ് നി​ല​ത്തി​ട്ട് വ​ലി​ച്ചി​ഴ​ച്ചു മ​ർ​ദി​ച്ചെ​ന്നും മ​രു​ന്നു ക​ഴി​ക്കാ​ൻ പോ​ലും അ​നു​വ​ദി​ച്ചി​ല്ലെ​ന്നു​മാ​ണ് കെ.​സു​രേ​ന്ദ്ര​ൻ മ​ജി​സ്ട്രേ​റ്റി​നോ​ടു പ​രാ​തി​പ്പെ​ട്ട​ത്. പ്ര​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ പോ​ലും നി​ർ​വ​ഹി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത പോ​ലീ​സ്, ത​നി​ക്ക് കു​ടി​വെ​ള്ളം പോ​ലും ത​ന്നി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ പ്ര​തി​രോ​ധി​ച്ച് പോ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യാ​യി​രു​ന്നു. വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ സു​രേ​ന്ദ്ര​നു കാ​ര്യ​മാ​യ കു​ഴ​പ്പ​ങ്ങ​ളി​ല്ലെ​ന്നു തെ​ളി​ഞ്ഞു. ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് സു​രേ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top