നേഹ ധൂപിയയ്ക്ക് കുഞ്ഞ് പിറന്നു

neha dhupia

നേഹ ധൂപിയയ്ക്കും അംഗദ് ബേദിക്കും കുഞ്ഞ് പിറന്നു. പെൺകുഞ്ഞാണ് പിറന്നിരിക്കുന്നത്. നേഹ ധൂപിയ-അംഗത് ബേദി ദമ്പതികളുടെ ഉറ്റ സുഹൃത്ത് സോഫീ ചൗധരിയാണ് ആശംസയുമായി ആദ്യം എത്തിയത്.

വിവാഹത്തിനു മുൻപ് നേഹ ഗർഭിണിയാണെന്നുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ഇവർ പെട്ടെന്ന് വിവാഹിതാരെയെന്നായിരുന്നു അന്നത്തെ വാർത്തകൾ .ഇതിനോടൊന്നും പ്രതികരിക്കാതിരിക്കുകയായിരുന്നു ഇവർ. എന്നാൽ നോ ഫിൽട്ടർ നേഹ എന്ന നേഹ ധൂപിയ തന്നെ അവതാരികയായി എത്തുന്ന ഷോയിൽ
അംഗദ് ഇത് ശരി വെച്ചു കൊണ്ടുള്ള വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. നേഹ വിവാഹത്തിനു മുൻപ് തന്നെ ഗർഭിണിയായിരുന്നുവെന്ന് അംഗദ് വ്യക്തമാക്കി.

ഡെൽഹിയിലെ ഗുരുദ്വാരയിൽ അതീവരഹസ്യമായി മെയ് മാസത്തിലാണ് ഇരുവരും വിവാഹിതരായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top