പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

Rahul gandhi and modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് 15 മിനിറ്റ് സംവാദത്തിന് തയ്യാറുണ്ടോ എന്ന് രാഹുല്‍ ചോദിച്ചു. പ്രധാനമന്ത്രി എന്ന നിലയില്‍ തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മോദിക്ക് കഴിയില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

‘ ഞാന്‍ മോദിജിയെ വെല്ലുവിളിക്കുന്നു… ഏതെങ്കിലും വേദിയില്‍ ഏതെങ്കിലും സമയം റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഒരു 15 മിനുട്ട് സംവാദം നടത്താന്‍ കഴിയുമോ?! അനില്‍ അംബാനിയെ കുറിച്ചും എച്ച്എഎല്ലിനെ കുറിച്ചും ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ പ്രസ്താവനകളെ കുറിച്ചും വിമാനത്തിന്‍റെ വില സംബന്ധിച്ചും ഞാന്‍ സംസാരിക്കാം..” രാഹുല്‍ പറഞ്ഞു.

ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്ന് പ്രതിരോധ മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സിബിഐ ഡയറക്ടറെ പുലര്‍ച്ചെ രണ്ട് മണിക്ക് മാറ്റിയത് ഓര്‍ക്കണം. അദ്ദേഹത്തിന് എന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top