ശബരിമലയില്‍ ഭക്തര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് എ.ജി; വിശ്വാസമര്‍പ്പിക്കുന്നെന്ന് ഹൈക്കോടതി

ശബരിമലയില്‍ ഭക്തര്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലെന്നും എല്ലാ സൗകര്യങ്ങളും ഭക്തര്‍ക്ക് ഒരുക്കിയിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍. സന്നിധാനത്ത് നടപ്പന്തലില്‍ ഞായറാഴ്ച പ്രശ്നമുണ്ടാക്കിയത് ആര്‍.എസ്.എസുകാരും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുമാണെന്നും എ.ജി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയെ അറിയിച്ചു.

എല്ലാ സൗകര്യങ്ങളും ഭക്തര്‍ക്ക് ഒരുക്കിയിട്ടുണ്ടെന്നും വിശ്വാസികള്‍ക്ക് ശബരിമലയില്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും മൂന്നിടങ്ങളിലായി 4000 പേര്‍ക്ക് വിശ്രമിക്കാനായി സ്ഥലം ഒരുക്കിയിട്ടുണ്ടെന്ന് എ.ജി പറഞ്ഞു. സന്നിധാനത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ എ.ജി ബി.ജെ.പി പുറപ്പെടുവിച്ച സര്‍ക്കുലര്‍ കോടതിയില്‍ ഹാജരാക്കി. സര്‍ക്കുലറില്‍ ചുമതലപ്പെടുത്തിയവര്‍ ക്രിമിനല്‍കേസിലെ പ്രതികളാണെന്നും തീര്‍ത്ഥാടകരെ തടഞ്ഞവര്‍ സാമൂഹിക വിരുദ്ധരാണെന്നും എജി കോടതിയില്‍ പറഞ്ഞു.

സര്‍ക്കാരിനുവേണ്ടി എ.ജി അറിയിച്ച കാര്യങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നും കോടതി പറഞ്ഞു. നേരത്തെ പൊലീസിന്റെ സന്നിധാനത്തെ ഇടപെടല്‍ അതിരു കടക്കുന്നെന്ന് പറഞ്ഞ ഹൈക്കോടതി എ.ജിയോട് കോടതിയില്‍ ഹാജരാകാന്‍ പറയുകയായിരുന്നു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top