മനുഷ്യാവകാശ കമ്മീഷന്‍ നാളെ ശബരിമല സന്ദര്‍ശിക്കും

ശബരിമല പ്രശ്‌നത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നാളെ നിലയ്ക്കലും പമ്പയും സന്ദര്‍ശിക്കും. മൂന്ന് പേരടങ്ങുന്ന സംഘം രാവിലെ പത്ത് മണിക്കാണ് സന്ദര്‍ശനം നടത്തുക. സന്ദര്‍ശനത്തിനുശേഷം കമ്മീഷന്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും. ഇന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സാവകാശ ഹരജിയില്‍ ദേവസ്വം ബോര്‍ഡും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top