Advertisement

ജെറ്റ് എയർവെയ്‌സ് 10 വിമാനങ്ങൾ റദ്ദാക്കി

November 19, 2018
Google News 0 minutes Read

ജെറ്റ് എയർവെയ്‌സ് അപ്രതീക്ഷിതമായി 10 വിമാനങ്ങൾ റദ്ദാക്കി. മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 10 വിമാനങ്ങളാണ് ജെറ്റ് എയർവേയ്‌സ് റദ്ദ് ചെയ്തത്.

സാങ്കേതിക കാരണങ്ങൾ മൂലം സർവ്വീസ് നടത്താനാവില്ലെന്നാണ് അധികൃതർ യാത്രക്കാരെ അറിയിച്ചത്. ഞായറാഴ്ച വിവിധ സമയങ്ങളിലായി പുറപ്പെടേണ്ട 10 വിമാനങ്ങളാണ് റദ്ദ് ചെയ്യാൻ ജെറ്റ് എയർവേയ്‌സ് നിർബന്ധിതരായത്. സാങ്കേതിക കാരണങ്ങളെന്ന് അധികൃതർ
പറയുന്നതെങ്കിലും പൈലറ്റുമാരുടെ അപര്യാപ്തതയാണ് പ്രശ്‌നത്തിന് കാരണമെന്നാണ് എയർലൈൻ വൃത്തങ്ങൾ നൽകുന്ന സൂചന.

യാത്രക്കാർക്ക് പോകാനുള്ള പകരം സൗകര്യമോ നഷ്ടപരിഹാരമോ നൽകാൻ തയ്യാറാണെന്നും ജെറ്റ് എയർവേയ്‌സ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here