കുടുംബസമ്മേതം കാതല്‍ സന്ധ്യ

കാതല്‍ സന്ധ്യയുടേയും മകളുടേയും ഏറ്റവും പുതിയ ചിത്രം പുറത്ത്. കുടുംബ സമ്മേതം അപൂര്‍വ്വമായി മാത്രം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന നടിയാണ് കാതല്‍ സന്ധ്യ. മകളും ഭര്‍ത്താവുമൊന്നിച്ചുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.ബാലാജി ശക്തിവേലിന്റെ കാതല്‍ എന്ന ചിത്രത്തിന്റെ പേരിലാണ് സന്ധ്യ ഇപ്പോഴും തെന്നിന്ത്യന്‍ ലോകത്ത് അറിയപ്പെടുന്നത്.
2016ലാണ് സന്ധ്യയ്ക്കും ഭര്‍ത്താവ് വെങ്കട്ട് ചന്ദ്രശേഖരനും പെണ്‍കുഞ്ഞ് ജനിക്കുന്നത്. 2015 ഡിസംബറിലായിരുന്നു ഇരുവരുടേയും വിവാഹം.

ഐടി ഉദ്യോഗസ്ഥനാണ് വെങ്കട്ട്. ചെന്നൈ നഗരം പ്രളയത്തില്‍ മുങ്ങിയ സമയത്തായിരുന്നു ഇരുവരുടേയും വിവാഹം. വടപളനിയിലെ ഫ്ളാറ്റില്‍ പ്രളയത്തെ തുടര്‍ന്ന് സന്ധ്യയുടെ കുടുംബം ഒറ്റപ്പെട്ട് പോയി, അശോക് നഗറിലെ വീട്ടില്‍ വെങ്കട്ടിന്റെ കുടുംബവും കുടുങ്ങി. പിന്നീട് ഗുരുവായൂരില്‍ നിന്ന് ലളിതമായ ചടങ്ങുകളോടെ ഇരുവരും വിവാഹിതരാകുകയായിരുന്നു. വിവാഹത്തിന്റെ ആഘോഷത്തിനു മാറ്റിവച്ച തുക ചെന്നൈയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഉപയോഗിച്ച് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു ഇരുവരും. സ്വന്തം പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് സന്ധ്യ മകള്‍ക്ക് ജന്മം നല്‍കിയതും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top