കോടതി വിധിക്കെതിരെ വ്യാപക പ്രതിഷേധം, ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങളും; ദേവസ്വം ബോര്‍ഡിന്റെ ഹര്‍ജി

ശബരിമല യുവതീ പ്രവേശന വിധി വന്നതോടെ ഗുരുതര ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍. മുന്‍പെങ്ങുമില്ലാത്ത വിധം സുരക്ഷ ഒരുക്കിയിട്ടും യുവതികളായ തീർത്ഥാടകരെ ഭീഷണിപ്പെടുത്തുന്നതും തടയുന്നതും തുടരുകയാണെന്ന് ബോര്‍ഡ് സാവകാശ അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യ അപര്യാപ്തത കൂടി കണക്കിലെടുത്ത് വിധി നടപ്പാക്കുന്നതിന് സാവകാശം അനുവദിക്കണമെന്നാണ് അപേക്ഷയിലെ ആവശ്യം. തുലാമാസ പൂജയുടെ സമയത്തും ചിത്തിര ആട്ടവിശേഷത്തിന്റെ സമയത്തും കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഏതാനും സ്ത്രീകള്‍ ശബരിമല തീര്‍ത്ഥാടനത്തിന് എത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ നടത്തിയ അക്രമങ്ങളും ബോര്‍ഡ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ദേവസ്വം ബോര്‍ഡ് നല്‍കിയ ഹര്‍ജി (പൂര്‍ണ്ണരൂപം)

TDB Application for direction (1)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top