കോഴിക്കോട്ട് മുഖ്യമന്ത്രിയ്ക്ക് എതിരെ കരിങ്കൊടി പ്രതിഷേധം

sabarimala

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്ക് എതിരെ കരിങ്കൊടി പ്രതിഷേധം. കെയുഡബ്യുജെ സംസ്ഥാന സമ്മേളത്തില്‍ പങ്കെടുത്ത് മടങ്ങും വഴിയാണ് പ്രതിഷേധം ഉണ്ടായത്. ബിജെപി പ്രവര്‍ത്തകര്‍ വാഹനവ്യൂഹത്തിന് മുന്നില്‍ കടന്ന് കരിങ്കൊടി വീശുകയായിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെയുഡബ്യുജെയുടെ പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ വേദിയ്ക്ക് പുറത്ത് നാമജപ പ്രതിഷേധവും ഉണ്ടായിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും പ്രതിഷേധവുമായി എത്തുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top