ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ നാട്ടിലേക്ക് മടങ്ങി

ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ ആറ് യുവതികള്‍ നാട്ടിലേക്ക് മടങ്ങി. സംഘര്‍ഷമുണ്ടാക്കി മല കയറാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിശ്വാസികളുടെ സഹകരണത്തോടെ മല കയറാനാണ് ആഗ്രഹിക്കുന്നതെന്നും യുവതികള്‍ പ്രതികരിച്ചു. മല ചവിട്ടുന്നതുവരെ മാല ഊരില്ലെന്നും യുവതികള്‍ വ്യക്തമാക്കി. കൊച്ചിയിലെത്തിയ യുവതികള്‍ എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ശബരിമല ദര്‍ശനം നടത്താന്‍ മാലയിട്ടപ്പോള്‍ മുതല്‍ സമൂഹത്തില്‍ നിന്ന് പലവിധ ബുദ്ധിമുട്ടുകള്‍ നേരിട്ടുവെന്നാണ് യുവതികള്‍ എറണാകുളത്ത് പറഞ്ഞത്. വിശ്വാസികളായി വ്രതം നോറ്റാണ് തങ്ങള്‍ ശബരിമല ദര്‍ശനം നടത്താന്‍ ഒരുങ്ങിയതെന്നും ഇവര്‍ വ്യക്തമാക്കി. അതേസമയം, പ്രസ് ക്ലബിന് താഴെ ഇവര്‍ക്കെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ തടിച്ചുകൂടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top