ഗജയിൽ ദുരിതത്തിലായവർക്ക് സഹായഹസ്തവുമായി വിജയ് സേതുപതി

ഗജയിൽ ദുരിതത്തിലായവർക്ക് സഹായഹസ്തവുമായി വിജയ് സേതുപതി. ഗജ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിജയ് 25 ലക്ഷം രൂപ സംഭാവന ചെയ്തു.

രാമനാഥപുരം, പുതുക്കോട്ടൈ, കടലൂർ, തഞ്ചാവൂർ, നാഗപട്ടണം, തിരുവാരൂർ തുടങ്ങിയ ഗ്രാമപ്രദേശങ്ങളിലാണ് ഗജ ഏറ്റവുംകൂടുതൽ നാശം വിതച്ചത്.

കണക്കുകൾ പ്രകാരം ഇതുവരെ 45 പേരാണ് ദുരന്തത്തിൽ മരിച്ചത്. 1.7 ലക്ഷം മരങ്ങൾ കടപുഴകി വീണു. 735 വളർത്തുമൃഗങ്ങൾ ചത്തൊടുങ്ങി. 1.17 ലക്ഷം വീടുകൾ തകർന്നു. 88,102 ഏക്കർ സ്ഥലത്തെ കൃഷി നശിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top