ശബരിമല ദര്‍ശനത്തിനായി ആറ് യുവതികള്‍ കൊച്ചിയില്‍

sabarimala

ശബരിമല ദര്‍ശനത്തിനായി ആറ് യുവതികള്‍ കൊച്ചിയിലെത്തി. ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി. സുരക്ഷിതരായി ശബരിമലയിലെത്തി അയ്യപ്പനെ കാണാനായി എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുകയാണെങ്കില്‍ മാത്രമേ മുന്നോട്ട് പോകാന്‍ തയ്യാറുള്ളൂ എന്ന് യുവതികള്‍ പറഞ്ഞു. തങ്ങള്‍ വിശ്വാസികളാണെന്നും മാലയിട്ട് വ്രതമെടുത്താണ് പോകുന്നതെന്നും യുവതികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അയ്യപ്പനെ കാണാനും ആരാധിക്കാനും സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിതരണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ശബരിമല ദര്‍ശനം നടത്തിയ ശേഷം മാത്രമേ മാല ഊരുകയുള്ളൂ എന്നും യുവതികള്‍ വ്യക്തമാക്കി. തങ്ങളുടെ വിശ്വാസത്തെ മാനിച്ച് ശബരിമല ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വടക്കന്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍ നിന്നായാണ് ഇവര്‍ എത്തിയിരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ട്രെയിന്‍ മാര്‍ഗമാണ് ഇവര്‍ കൊച്ചിയിലെത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top