എസ്.പി യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് സ്ഥലം മാറ്റണം: എ.എന്‍ രാധാകൃഷ്ണന്‍

an radhakrishnan

നിലയ്ക്കലില്‍ സുരക്ഷാ ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് സ്ഥലംമാറ്റണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍. ശബരിമലയില്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്വീകരിച്ച നടപടികളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയാണ് രാധാകൃഷ്ണന്റെ പ്രതികരണം. ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനെയും ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയെയും അറസ്റ്റ് ചെയ്തത് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു.

കോടതിയിൽ സര്‍ക്കാരിന് വേണ്ടി സർക്കുലർ ഹാജരാക്കിയത് കമ്മ്യൂണിസ്റ്റുകാരനായ എജിയാണെന്നും എ.എൻ രാധാകൃഷ്ണൻ ആരോപിച്ചു. അതേസമയം ശബരിമലയിലേക്ക് പ്രവര്‍ത്തകരെ എത്തിക്കനായി ജില്ലാ നേതൃത്വത്തങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി പുറത്തിറക്കിയ സര്‍ക്കുലര്‍ രാധാകൃഷ്ണന്‍ തള്ളിയില്ല. ബിജെപി പല സര്‍ക്കുലറും ഇറക്കുമെന്ന് രാധാകൃഷ്ണന്‍ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top