അഛ്ഛന്റേയും സഹോദരന്റേയും ഫോട്ടോ പങ്കുവച്ച് ആര്യയുടെ ഹൃദയം തൊടുന്ന കുറിപ്പ്

മാസങ്ങളുടെ ഇടവേളയില്‍ സഹോദരനേയും അച്ഛനേയും നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്ന് നടിയും അവതാരകയുമായ ആര്യ മുക്തയാകുന്നതേയുള്ളൂ. ദിവസങ്ങള്‍ മുമ്പാണ് ആര്യയുടെ പിതാവ് മരിക്കുന്നത്. നാല് മാസം മുമ്പ് സഹോദരനും മരിച്ചു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈ ചിത്രം ഇപ്പോള്‍ എന്നെ ഏറെ വേദനിപ്പിക്കുകയാണ്. എത്ര പെട്ടെന്നാണ് ജീവിതം മാറി മറിഞ്ഞത്.
നമ്മുടെ ജീവിതത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നമുക്ക് പ്രവചിക്കാനാകില്ല. അത് കൊണ്ട് ഈ നിമിഷത്തില്‍ ജീവിക്കണം. നമ്മോട് ചേര്‍ന്ന് നില്‍ക്കുന്നവരെ ചേര്‍ത്ത് പിടിക്കണം. പ്രീയപ്പെട്ടവരുമായി സമയം ചെലവഴിക്കുക. എന്നാല്‍ ഭാവിയില്‍ നിരാശപ്പെടേണ്ടി വരില്ല. അവര്‍ അടുത്തുണ്ടായിരുന്നപ്പോള്‍ അവരോടൊപ്പം ചെലവഴിക്കാനായില്ലെന്ന വിഷമം താങ്ങേണ്ടി വരില്ല, ആര്യ കുറിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here