Advertisement

ഛത്തീസ്ഗഢ് നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു

November 20, 2018
Google News 0 minutes Read

ഛത്തീസ്ഗഢ് നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. ഒടുവിൽ വിവരം കിട്ടുമ്പോൾ 62 ശതമാനം പേർ വോട്ട് ചെയ്തെന്നാണ് കണക്ക്. വോട്ടെടുപ്പ് കഴിഞ്ഞതോടെ വിജയ പ്രതീക്ഷയിലാണ് മുന്നണികളെല്ലാം.

കനത്ത സുരക്ഷയിൽ നടന്ന വോട്ടെടുപ്പ് കാര്യമായ ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതെയാണ് അവസാനിച്ചത്. രണ്ടാം ഘട്ടത്തിൽ 19 ജില്ലകളിലെ 72 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ മന്ദഗതിയിലായിരുന്ന വോട്ടെടുപ്പ് ഉച്ചതിരിഞ്ഞു ശക്തമായ നിലയിലായി.

ഔദ്യഗിക കണക്കു പുറത്ത് വരുമ്പോൾ കഴിഞ്ഞ തവണതെ പോളിങ്ങ് ശതമാനമായ 72 മറികടക്കുമെന്നാണ് പ്രതീക്ഷ. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വ്യാപകമായി തകരാറിലാകുന്നത് ചൂണ്ടികാട്ടി കോൺഗ്രസ്‌ ഇലക്ഷന് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. കോൺഗ്രസ്‌ ശക്തമായ മണ്ഡലങ്ങളിൽ മാത്രം വോട്ടിംഗ് മെഷീൻ തകരാറിലാവുന്നത് ബി ജെ പി യുടെ ഇടപെടലാണെന്നാണ് ആരോപണം.

സുരക്ഷക്കായി ഒരു ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചു കൊണ്ടാണ് സംസ്ഥാനം തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here