ഛത്തീസ്ഗഢ് നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ഛത്തീസ്ഗഢ് നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. കനത്ത സുരക്ഷയിലുള്ള സംസ്ഥാനത്തു ഒടുവിൽ വിവരം ലഭിക്കുമ്പോൾ 24 ശതമാനം ആളുകൾ വോട്ടു രേഖപ്പെടുത്തി. രണ്ടാം ഘട്ടത്തിൽ 19 ജില്ലകളിലെ 72 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതുവരെയും കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വ്യാപകമായി തകരാറിലാകുന്നത് ചൂണ്ടികാട്ടി കോൺഗ്രസ് ഇലക്ഷന് കമ്മീഷനെ സമീപിച്ചു. കോൺഗ്രസ് ശക്തമായ മണ്ഡലങ്ങളിൽ മാത്രം വോട്ടിംഗ് മെഷീൻ തകരാറിലാവുന്നത് ബിജെപിയുടെ ഇടപെടലാണെന്നാണ് ആരോപണം.
കനത്ത സുരക്ഷക്കായി ഒരു ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ജനത കോൺഗ്രസ് ഛത്തീസ്ഗഢ് നേതാവ് അജിത് ജോഗി ഉൾപ്പടെ മുതിർന്ന നേതാക്കളെല്ലാം വോട്ട് രേഖപെടുത്തി. തണുപ്പും സുരക്ഷ ഭീഷണിയും രാവിലെ വോട്ടെടുപ്പ് മന്ദഗതിയിലാക്കി. ഉച്ചതിരിഞ്ഞു കൂടുതൽ ജനങ്ങൾ പോളിംഗ് സ്റ്റേഷനുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here