കെ സുരേന്ദ്രന്റെയും അറസ്റ്റിലായ മറ്റ് 69 പേരുടെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

k surendran

ശബരിമലയിൽ നിന്ന് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെയും മറ്റ് 69 പേരുടെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. പത്തനംതിട്ട മുൻസിഫ് കോടതിയാണ് രണ്ട് കേസുകളിലെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

നിലയ്ക്കലിൽ അറസ്റ്റിലായ കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം പരിഗണിക്കാനിരിക്കുകയായിരുന്നു. എന്നാൽ പോലീസ് റിപ്പോർട്ട് കിട്ടിയതിന് ശേഷം പരിഗണിക്കാം എന്ന് കോടതി തീരുമാനിച്ച് ബുധനാഴ്ച്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top