മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി

cm

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി.  ഉച്ചയ്ക്ക് 12.30- ഓടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ശബരിമലയിലെ നിലവിലുള്ള സ്ഥിതിഗതികൾ മുഖ്യമന്ത്രി ഗവർണറെ ധരിപ്പിച്ചു. ശബരിമല സംബന്ധിച്ച് നിരവധി പരാതികള്‍ ഗവര്‍ണ്ണര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച

ശബരിമലയിലെ പ്രത്യേക സ്ഥിതിവിശേഷവും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചേക്കും എന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top