പികെ ശശിയ്ക്ക് എതിരെ നടപടി ഉണ്ടായേക്കും

wont take case against pk sasi says police

ലൈംഗികാരോപണ കേസില്‍ പികെ ശശിയ്ക്ക് എതിരെ നടപടിയുണ്ടായേക്കും. നടപടി തരംതാഴ്തത്തില്‍ ഒതുങ്ങാനാണ് സാധ്യത. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സമിതിയും ഈ വിഷയത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും.

അതേ സമയം പികെ ശശി ജാഥാ നായകനാകുന്ന സിപിഎമ്മിന്റെ കാല്‍നട പ്രചാരണ ജാഥ പുരോഗമിക്കുകയാണ്. ഞായറാഴ്ചയാണ് ജാഥ സമാപിക്കുക. പികെ ശശി ജാഥ നയിക്കുന്നത് വിമര്‍ശം ഏറ്റുവാങ്ങിയിരുന്നു. മണ്ഡല പര്യടനം നടക്കുന്നതിനാല്‍ പികെ ശശിയ്ക്ക് എതിരെ നടപടി ഉണ്ടാകില്ലെന്നാണ് ആദ്യം കരുതിയതെങ്കിലും ഇന്ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും പികെ ശശിയെ തരംതാഴ്ത്തുന്നത് സംബന്ധിച്ച തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top