ശബരിമല ഹര്‍ജികള്‍ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി

ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹര്‍ജികളുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാറിന്റെ സത്യവാങ്മൂലം വൈകിയതില്‍ കോടതി അതൃപ്തി അറിയിച്ചു. ഇന്ന് ഹര്‍ജികള്‍ പരിഗണിക്കണമെങ്കില്‍ ഇന്നലെ സത്യവാങ്മൂലം നല്‍കണമായിരുന്നു എന്ന് കോടതി അറിയിച്ചു. എന്നാല്‍, രേഖകള്‍ ലഭിക്കാന്‍ കാലതാമസമുണ്ടായതാണ് സത്യവാങ്മൂലം വൈകാന്‍ കാരണമായതെന്ന് എ.ജി കോടതിയില്‍ വ്യക്തമാക്കി.
ശബരിമലയില്‍ ചിലര്‍ക്ക് സ്വകാര്യ താല്‍പര്യങ്ങളുണ്ടെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. അത് അംഗീകരിക്കാനാവില്ല. അത്തരം വിഷയങ്ങളില്‍ കോടതി ഇടപെടും. ഹര്‍ജിക്കാരോട് നിയമം കൈയിലെടുക്കരുതെന്ന് കോടതി പറഞ്ഞു. ശബരിമലയിലെ സമാധാന അന്തരീക്ഷം തിരികെ കൊണ്ടുവരണമെന്നും അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും കോടതി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here