Advertisement

വിമാനത്തിൽ വെച്ച് എയർഹോസ്റ്റസിനെ കടന്നുപിടിച്ചു; ഇന്ത്യക്കാരന് തടവ് ശിക്ഷ

November 23, 2018
Google News 0 minutes Read
indian got three week imprisonment for misbehaving to airhostess

വിമാനത്തിൽവെച്ച് എയർഹോസ്റ്റസിനെ കടന്നുപിടിച്ച സംഭവത്തിൽ ഇന്ത്യക്കാരനായ പരാഞ്ജ്‌പെ നിരഞ്ജൻ ജയന്തിന് തടവ് ശിക്ഷ. സിംഗപ്പൂർ കോടതിയാണ് മൂന്നാഴ്ച്ചത്തെ തടവിന് ശിക്ഷിച്ചത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംബവം നടക്കുന്നത്. സിഡ്‌നിയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയിൽ നിരഞ്ജൻ എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

വിമാനം ലാൻഡ് ചെയ്യുന്നതിന് മിനിറ്റുകൾക്ക് മുമ്പ് നിരഞ്ജൻ യുവതിയെ കയറിപ്പിടിക്കുകയും ചെയ്തു. ഇത് കണ്ട് ഭയന്ന എയർഹോസ്റ്റസ് ഉടൻ തന്നെ തന്റെ സഹപ്രവർത്തകരെ വിവരം അറിയിക്കുകയും അവരുടെ സഹായത്തോടെ ഷാങ്ഹി വിമാനത്താവളത്തിലെ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.

എന്നാൽ സംഭവ വേളയിൽ താൻ മദ്യലഹരിയിൽ ആയിരുന്നുവെന്നും തനിക്ക് സ്വയം നിയന്ത്രിക്കാൻ സാധിച്ചില്ലെന്നും നടന്ന സംഭവത്തിൽ തനിക്ക് കുറ്റബോധമുണ്ടെന്നും നിരഞ്ജൻ കോടതിയിൽ പറഞ്ഞു. കേസിന്റെ തുടർന്നുള്ള വിചാരണയിൽ മറ്റുവകുപ്പുകളിൽ വിധി പ്രസ്താവിക്കുമെന്ന് അധികൃതർ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here