വാക്കുതര്‍ക്കത്തിനൊടുവില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു

വാക്കുതർക്കത്തിനൊടുവിൽ മകൻ അമ്മയെ വെട്ടി കൊന്നു. പശ്ചിമ ബംഗാളിലെ മിഡ്നാപ്പുര്‍ ജില്ലലാണ് സംഭവം. ഹിരാമോണി മുര്‍മ്മു സ്ത്രീയാണ് മൃഗീയമായി കൊല്ലപ്പെട്ടത്. ഇവരുടെ മകൻ ഗൊരച്ചന്ത് മുര്‍മ്മുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ചയാണ് കൊല നടത്തിയത്. ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിന് ഒടുവില്‍ കോടാലി ഉപയോഗിച്ച് ഗോരചന്ത് അമ്മയെ വെട്ടുകയായിരുന്നു. മരിച്ച് എന്ന് ഉറപ്പാക്കിയിട്ടും നിരവധി തവണ ഇയാള്‍ അമ്മയെ വെട്ടുകയും ചെയ്തു. അതിന് ശേഷം വാതില്‍ അകത്ത് നിന്ന് രൂട്ടി മൃതദേഹത്തിന് കാവലിരുന്നു. ബഹളം കേട്ട് എത്തിയ അയല്‍ക്കാരാണ് കൊലപാതക വിവരം ആദ്യം കണ്ടത്. ഇവര്‍ വാതില്‍ പൊളിച്ച് അകത്ത് കയറി യുവാവിനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here