മലയാളത്തിലേക്ക് എന്ന് ? ചോദ്യത്തിന് ഉത്തരവുമായി ജാൻവി കപൂർ

when will jhanvi kapoor come to malayalam film

മലയാള സിനിമ ഉൾപ്പെടെ ഇന്ത്യയിലെ ഒട്ടിമിക്ക ഭാഷയിലും തന്റെ പ്രതിഭ തെളിയിച്ച വ്യക്തിയായിരുന്നു അന്തരിച്ച നടി ശ്രീദേവി. മലയാളത്തിൽ ദേവരാഗം, ആലിംഗനം, കുറ്റവും ശിക്ഷയും തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. അമ്മയുടെ ചുവടുപിടിച്ച് മകൾ ജാൻവിയും സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ധടക് എന്ന ചിത്രത്തിലൂടെയായിരുന്നു ജാൻവിയുടെ അരങ്ങേറ്റം. അന്നുമുതൽ മലയാളി ആരാധകരുടെ ചോദ്യമായിരുന്നു മലയാള സിനിമയിലേക്ക് എന്നാണ് ജാൻവി എത്തുക എന്നത്. ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് താരം.

സിനിമകൾ തെരഞ്ഞെടുക്കാൻ മാത്രം താൻ വളർന്നോ എന്ന് അറിയില്ലെന്നായിരുന്നു ജാൻവിയുടെ മറുപടി. ഗോവ ചലച്ചിത്രമേളയിൽ റൂമി ജഫ്‌റി മോഡറേറ്ററായെത്തിയ കോൺവർസേഷൻ വിത് ദി കപൂർ ചാറ്റ് ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബോണി കപൂറും ജാൻവി കപൂറും. അമ്മ ശ്രീദേവിയുമായി തന്നെ ഒരിക്കലും താരതമ്യം ചെയ്യരുതെന്നും ജാൻവി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top