ഡോ. എസ്.എസ് ലാല്‍ രചിച്ച ചെറുകഥകളുടെ സമാഹാരം എ.കെ ആന്റണി പ്രകാശനം ചെയ്തു

ഡോ. എസ്.എസ് ലാലിന്റെ തെരഞ്ഞെടുത്ത കഥകളുടെ സമാഹാരം ‘ടിറ്റോണി’ പുറത്തിറക്കി. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ചടങ്ങില്‍ വി.എസ് ശിവകുമാര്‍ എംഎല്‍എ, ഷാനിമോള്‍ ഉസ്മാന്‍, എം.ടി സുലേഖ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഡി.സി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

ഡോ.എസ്.എസ് ലാലിന്റെ കഥകൾ കാലഘട്ടത്തിന്റെ കണ്ണാടി ആണെന്ന് എ.കെ ആന്റണി പറഞ്ഞു. ഡോ.എസ്.എസ് ലാലിന്റെ ‘ടിറ്റോണി’ എന്ന കഥാസമാഹാരം സുലേഖ ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗത്തും പ്രത്യേകിച്ച് ക്ഷയരോഗ ചികിത്സാരംഗത്തും നിരവധി സംഭാവനകൾ നൽകിയ ലാലിന്റെ പുസ്തകം സാധാരണക്കാരുടെ ജീവിതവും സ്വപ്നവും വേദനകളും നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥനായിരുന്നു ഡോ. എസ്.എസ് ലാല്‍. ജനീവയിൽ ഗ്ലോബൽ ഫണ്ടിലും പ്രവർത്തിച്ചു. ഇപ്പോൾ ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക പങ്കാളിയാണ്. അമേരിക്കൻ അന്തരാഷ്ട്ര ആരോഗ്യ സംഘടനയുമായ ‘പാത്ത്’ ന്റെ ക്ഷയരോഗ വിഭാഗം ആഗോള ഡയറക്ടറാണ്. ലോകാരോഗ്യ സംഘടനയുടെ പ്രമുഖ ആഗോള കമ്മറ്റികളുടെ നേതൃത്വ പദവിയിൽ ഉണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top