കുട്ടികളുടെ അശ്ലീല വീഡിയോ കൈവശം വയ്ക്കുന്നവർക്ക് അഞ്ച് വർഷം തടവ് ശിക്ഷ

five year imprisonment for those watching porno of children

കുട്ടികളുടെ അശ്ലീല വീഡിയോകളോ ചിത്രങ്ങളോ കൈവശം വയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയും അഞ്ച് വർഷം വരെ തടവ് ശിക്ഷ നൽകുകയും ചെയ്യും. കുറ്റം ആവർത്തിച്ചാൽ ശിക്ഷ അഴ് വർഷം വരെയാകും.

ഇത്തരം ചിത്രങ്ങളോ വീഡിയോകളോ വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് അധികൃതരെ അറിയിക്കാതിരുന്നാൽ പിഴ ഈടാക്കുകയും ചെയ്യും. ഇതിനായി കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാനുള്ള പോക്‌സോ നിയമത്തിൽ ഭേദഗതി വരുത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top