വീണ്ടും നവരസങ്ങളുമായി ജഗതി; മടങ്ങി വരവ് ആഘോഷമാക്കി ആരാധകർ; വീഡിയോ

ജഗതി ശ്രീകുമാറിന്റെ എക്കാലവും ഓർത്തിരിക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് ‘ഉദയനാണ് താരം’ എന്ന ചിത്രത്തിലെ ‘പച്ചാളം ഭാസി’ എന്ന കഥാപാത്രം. കഥാപാത്രം അവതരിപ്പിക്കുന്ന നവരസങ്ങളാണ് ചിത്രത്തിലെ ഏറ്റവും ഹിറ്റ് സീൻ. ഈ രസങ്ങൾ പ്രേക്ഷകർക്കായി വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് ജഗതി. നടി നവ്യാ നായർ തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

റോഡപകടത്തെ തുടർന്ന് വർഷങ്ങളായി സിനിമയിൽ നിന്നും ഒഴിഞ്ഞ് മാറി നിന്ന ജഗതി പാട്ട് പാടുന്ന വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നവ്യ തന്നെ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നവരസങ്ങൾ കാണിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

 

View this post on Instagram

 

Come back soon …i respect the whole family fr giving him so much of care ..

A post shared by Navya Nair (@navyanair143) on

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top