Advertisement

‘ഇടിക്കൂട്ടിലെ പെണ്‍ക്കരുത്ത്’; ചരിത്രനേട്ടവുമായി മേരി കോം (വീഡിയോ)

November 24, 2018
Google News 0 minutes Read

ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിലെ ആറാം സ്വര്‍ണമാണ് മേരി കോം സ്വന്തമാക്കിയത്. ഇത് ചരിത്രനേട്ടമാണ്. ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടുന്ന വനിതാ താരമെന്ന റെക്കോര്‍ഡാണ് മേരി കോം ഇന്ന് സ്വന്തമാക്കിയത്. അഞ്ച് സ്വര്‍ണ മെഡലുമായി അയര്‍ലാന്‍ഡ് താരം കാറ്റി ടെയ്‌ലര്‍ക്കൊപ്പം മേരി കോം ഈ റെക്കോര്‍ഡ് പങ്കിടുകയായിരുന്നു. ഇന്നത്തെ സ്വര്‍ണ നേട്ടത്തോടെ മേരി കോം ആറ് സ്വര്‍ണവുമായി ഒന്നാം സ്ഥാനത്തെത്തി.

വനിതകളുടെ 48 കിലോഗ്രാം ബോക്‌സിംഗിലാണ് മേരി കോം സ്വര്‍ണം നേടിയത്. ഫൈനലില്‍ ഉക്രൈന്‍ താരം ഹന്ന ഒഖോട്ട ആയിരുന്നു മേരി കോമിന്റെ എതിരാളി. ലോക ബോക്‌സിംഗില്‍ ആറ് സ്വര്‍ണം നേടുന്ന വനിതാ താരമെന്ന റെക്കോര്‍ഡിനു പുറമേ ലോക ചാമ്പ്യന്‍ഷിപ്പില്‍ ആര് സ്വര്‍ണം നേടുന്ന രണ്ടാമത്തെ താരമാണ് മേരി കോം. ആറ് സ്വര്‍ണം നേടിയതോടെ ക്യൂബന്‍ ഇതിഹാസം ഫെലിക്‌സ് സാവണിന്റെ മെഡലിനൊപ്പമാണ് മേരിയുടേയും മെഡല്‍ നേട്ടം. ഇന്ത്യക്കാരി എന്ന നിലയില്‍ ഇത് മാത്രമേ രാജ്യത്തിന് നല്‍കാനുള്ളൂ എന്നാണ് മേരി കോമിന്റെ പ്രതികരണം. എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും മേരി കോം പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here