അയ്യനെ തൊഴാന്‍ യതീഷ് ചന്ദ്ര എത്തി

ശബരിമലയിലെ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ക്കിടയിലും അയ്യനെ തൊഴാന്‍ എസ്.പി യതീഷ് ചന്ദ്ര മറന്നില്ല. ശബരിമലയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. അതിനാല്‍ തന്നെ അയ്യപ്പനെ കാണാന്‍ അദ്ദേഹമെത്തിയപ്പോള്‍ അതും വാര്‍ത്തയായി.
ഉത്തരവാദിത്തങ്ങൾ ഇറക്കിവച്ച് ഇന്നലെ മല കയറിയ യതീഷ് ചന്ദ്രയ്ക്ക് വൻവരവേൽപ്പാണ് സന്നിധാനത്ത് ഭക്തർ നൽകിയത്. രാത്രി നട അടയ്ക്കുന്നതിന് മുമ്പായി ഹരിവരാസനം തൊഴാൻ സന്നിധാനത്തെത്തിയ യതീഷ് ചന്ദ്രയെ കാണാനും സെൽഫിയെടുക്കാനും ഭക്തരുടെ തള്ളും ബഹളവുമായിരുന്നു. സന്നിധാനത്ത് എത്തിയപ്പോൾ മലയാളികൾ മാത്രമല്ല അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും അദ്ദേഹത്തിന് ഒപ്പം നിന്ന് സെൽഫി എടുത്തു. യതീഷ് ചന്ദ്ര അയ്യപ്പ ദര്‍ശനം നടത്തുന്ന ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here