ഇംഗ്ലണ്ടിന് ഓസ്‌ട്രേലിയന്‍ ഷോക്ക്; നാലാം ലോകകിരീടവുമായി കങ്കാരുക്കളുടെ അശ്വമേധം

ട്വന്റി – 20 വനിത ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ലോകകിരീടം ചൂടി. ഇത് നാലാം തവണയാണ് ഓസീസ് വനിതകള്‍ ലോകകിരീടം ചൂടുന്നത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 19.4 ഓവറില്‍ 105 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 15.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കാണുകയായിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ആഷ്‌ലി ഗാര്‍നെര്‍ 33 റണ്‍സും മെഗ് ലാനിംഗ് 28 റണ്‍സും നേടി പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകള്‍ പിഴുതെടുത്തതും ആഷ്‌ലി ഗാര്‍നെര്‍ തന്നെയാണ്. 43 റണ്‍സെടുത്ത ദാനിയല്‍ വ്യാട്ടും 25 റണ്‍സെടുത്ത ഹെതര്‍ നൈറ്റും മാത്രമാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. നേരത്തെ, സെമി ഫൈനലില്‍ ഇന്ത്യയെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top