അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കർ തന്നെ; സാക്ഷി മൊഴികൾ പുറത്ത്

ബലാഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കർ തന്നെയായിരുന്നു എന്ന് സാക്ഷി മൊഴികൾ. അഞ്ച് സാക്ഷികളാണ് ഇത്തരത്തിൽ മൊഴി നൽകിയിരിക്കുന്നത്.
നേരത്തെ അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നില്ല ഡ്രൈവർ അർജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്‌കറിൻറെ ഭാര്യ ലക്ഷ്മിയുടെ മൊഴി. ഈ മൊഴി തള്ളിക്കൊണ്ടാണ് അഞ്ച് സാക്ഷി മൊഴികളഉം വന്നിരിക്കുന്നത്. അപകട സമയത്ത് ബാലഭാസ്‌കർ പിൻസീറ്റിൽ വിശ്രമിക്കുകയായിരുന്നു. ദീർഘദൂര യാത്രയിൽ ബാലഭാസ്‌കർ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നൽകിയിരുന്നു. ഡ്രൈവർ അർജുനും ബാലഭാസ്‌കർ തന്നെയാണ് വണ്ടി ഓടിച്ചത് എന്നാണ് മൊഴി നൽകിയിരുന്നത്.
ബാലഭാസ്‌ക്കറിനെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘം അപകട സ്ഥലം സന്ദർശിച്ചു. വാഹനവും ഫൊറൻസിക് സംഘം പരിശോധിച്ചു. പരിക്കുകളും അപകട നടന്ന രീതിയും പരിശോധിച്ച് ഫൊറൻസിക് സംഘം റിപ്പോർട്ട് നൽകും. രക്ഷാപ്രവർത്തിന് ആദ്യമെത്തിയ കെഎസ്ആർടിസി ഡ്രൈവറുടെയും മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
അപകടം നടന്നതിന് സമീപമുള്ള വീട്ടുകാരുടെയും പിന്നിൽ വന്ന വാഹനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയുടെയും മൊഴികൾ നിർണായകമാണ്. ഈ മൊഴികൾ ലഭിച്ചാൽ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസിൻറെ പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here