മുൻ റെയിൽവേ മന്ത്രി സികെ ജാഫർ ഷെരീഫ് അന്തരിച്ചു

Former Railway Minister Jaffer Sharief passes away

മുൻ റെയിൽവേ മന്ത്രി സികെ ജാഫർ ഷെരീഫ് അന്തരിച്ചു. 87 വയസ്സായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. നരസിംഹ റാവു മന്ത്രിസഭയിൽ റെയിൽവേ മന്ത്രിയായിരുന്നു അദ്ദേഹം.

മുൻ കർണാടക മുഖ്യമന്ത്രിയും ലിംഗായത് നേതാവുമായിരുന്ന നിജലിംഗപ്പയുടെ കീഴിലാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. ഏഴ് തവണ ലോക്‌സഭാംഗമായിരുന്ന അദ്ദേഹം, കോൺഗ്രസിൽ പിളർപ്പുണ്ടായപ്പോൾ ഇന്ദിരാഗാന്ധിയ്‌ക്കൊപ്പമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top