Advertisement

മൂന്നാം ട്വന്റി 20; ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 165 റണ്‍സ്

November 25, 2018
Google News 0 minutes Read
krunal pandya

ട്വന്റി 20 പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും മത്സരം സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്നു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. ഇന്ത്യയ്ക്ക് 165 റണ്‍സാണ് വിജയലക്ഷ്യം. ആര്‍സി ഷോട്ട് (33), ആരോണ്‍ ഫിഞ്ച് (28), അലക്‌സ് കേറി (27), മാര്‍ക്കസ് സ്റ്റോയിനിസ് (പുറത്താകാതെ 25) എന്നിവര്‍ ഓസ്‌ട്രേലിയക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു. ക്രുനല്‍ പാണ്ഡ്യയുടെ മികച്ച ബോളിംഗാണ് ഇന്ത്യയ്ക്ക് തുണയായത്. നാല് ഓവറില്‍ 36 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് ക്രുനല്‍ നേടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here